o PMAY ഗഡുക്കൾ മുടങ്ങി; മാഹിയിലെ ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ
Latest News


 

PMAY ഗഡുക്കൾ മുടങ്ങി; മാഹിയിലെ ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ

 PMAY ഗഡുക്കൾ മുടങ്ങി; മാഹിയിലെ ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ


കുടിശ്ശിക ഗഡുക്കൾ ഉടൻ വിതരണം ചെയ്യുമെന്ന് സിഇഒയുടെ ഉറപ്പ്


മാഹി: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിൽ മാഹിയിലെ ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ള രണ്ടും മൂന്നും ഗഡുക്കൾ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പോണ്ടിച്ചേരി സ്ലം ക്ലിയറൻസ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നിവേദനം നൽകി.


ഗഡുക്കൾ ലഭിക്കാത്തതിനാൽ നിരവധി ഗുണഭോക്താക്കളുടെ വീടുനിർമാണം പാതിവഴിയിലായിരിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പുതുതായി അംഗീകരിച്ച 17 ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവും ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.


കുടിശ്ശികയായ ഗഡുക്കൾ അടിയന്തരമായി വിതരണം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു.


ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി ,ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, തൃജേഷ് കെ.എം. എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post