o വരപ്രത്ത് ക്ഷേത്രത്തിൽ നാഗക്കാവ് മാറ്റി വെക്കൽ നടത്തി
Latest News


 

വരപ്രത്ത് ക്ഷേത്രത്തിൽ നാഗക്കാവ് മാറ്റി വെക്കൽ നടത്തി

 വരപ്രത്ത് ക്ഷേത്രത്തിൽ നാഗക്കാവ് മാറ്റി വെക്കൽ നടത്തി




മയ്യഴി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ നാഗക്കാവ് പുന:രുദ്ധരിക്കുന്നതിന്റെ ഭാഗമായി പഴയ നാഗക്കാവിനെ ബാലാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പാമ്പുമേക്കാട്ടുമന സുബ്രഹ്മണ്യൻ നമ്പൂതിരിയും വല്ലഭൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിച്ചു. 10 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് പുന:രുദ്ധാരണ പ്രവർത്തനം.

21 ദിവസങ്ങൾക്ക് ശേഷം നാഗക്കാവിന്റെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് വി. വത്സൻ, സെക്രട്ടറി കെ.കെ. പത്മനാഭൻ, ട്രഷറർ കെ.ടി. രാജേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post