കുടുംബ കൂട്ടായ്മ ഗുരുദേവ സമാധി ദിനമാചരിച്ചു
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ശ്രീനാരായണ സമാധി ദിനമാചരിച്ചു. നാടിൻ്റെ നവോത്ഥാന നായകൻ്റെ 99-മത് മഹാസമാധി ദിനത്തിൽ ഷാജി മാക്കുനി മുഖ്യ പ്രഭാഷണം നടത്തി.
കാലഘട്ടത്തിന് അനുസൃതമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന സന്യാസിയാണ് ഗുരുവെന്ന് ഷാജി പ്രഭാഷണത്തിൽ പറഞ്ഞു. ഗുരുവിൻ്റെ വീക്ഷണം ഭൗതികതയിൽ ഊന്നിയാണെങ്കിലും തികഞ്ഞ ആത്മീയ വാദി കൂടിയായിരുന്നു ഗുരുവെന്നും ഷാജി പറഞ്ഞു.യോഗത്തിൽ സെക്രട്ടറി പി.കെ. സുജൻ അധ്യക്ഷത വഹിച്ചു.സിഗേഷ് ഞേറക്കോൾ, പി.കെ.സജീവ്, എൻ.സുഷമ എന്നിവർ സംസാരിച്ചു.പായസ ദാനവുമുണ്ടായി.

Post a Comment