o വാഹനാപകടം: യുവാവിന് പരിക്കേറ്റു
Latest News


 

വാഹനാപകടം: യുവാവിന് പരിക്കേറ്റു

 വാഹനാപകടം: യുവാവിന് പരിക്കേറ്റു




ന്യൂ മാഹി: ദേശീയ പാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ

പുന്നോൽ പെട്ടിപ്പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ പുന്നോൽ കരീക്കുന്നിലെ വിഷ്ണു പ്രകാശിനാണ് (30) പരിക്കേറ്റത്.

മാഹി ഭാഗത്തേക്ക് പോകുന്ന കാർ എതിർദിശയിൽ നിന്ന് വന്ന വിഷ്ണു ഓടിച്ച ബൈക്കിലിടിച്ചാണ് അപകടം.

കാലിന് സാരമായി പരിക്കേറ്റ വിഷ്ണുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post