*ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിൽ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
*മാഹി: ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് ഹ്യൂമൻ ചാരിറ്റിയുടെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
*രക്തദാന ക്യാമ്പ് ലുബ്ന സമീർ അദ്ധ്യക്ഷതയിൽ ഹ്യൂമൻ പ്രസിഡന്റ് സമീർ (എമ്മി ) ഉദ്ഘാടനം ചെയ്തു. വിദൂര സ്ഥലങ്ങളിൽ നിന്നും മലബാർ കാൻസർ സെന്ററിലേക്ക് വരുന്ന രോഗികളും കൂട്ടിരിപ്പുകാരും രക്തത്തിന് വേണ്ടി ബുദ്ധിമുട്ടുമ്പോൾ അവർക്ക് അല്പമെങ്കിലും ആശ്വാസമാകട്ടെ എന്ന നിലയിലാണ് നമ്മൾ കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.എം സി സി ബ്ലഡ് സെന്റർ ഇൻ ചാർജ് ഡോ മോഹൻ ദോസ് മുരുകേഷൻ,ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ബി ഡി കെ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, കെ ഇ പർപീസ്, വിനീഷ് വിജയൻ എന്നിവർ സംസാരിച്ചു.*
*ക്യാമ്പിന് അരുൺ എം സി സി, സുമാദേവി എസ് .എം സി സി,ഷിഹാബ്, സനൂബ് അഷ്റഫ്, അഷ്ഫാദ്, റബീന താലിഷ് എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് സർട്ടിഫിക്കറ്റ് ഹ്യൂമൻ പ്രസിഡന്റ് സമീർ എം സി സി ബ്ലഡ് സെന്റർ സീനിയർ സ്റ്റാഫ് സജീഷ് വി എം ൽ നിന്നും ഏറ്റുവാങ്ങി. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം അമ്പതോളം പേർ റജിസ്റ്റർ ചെയ്ത ക്വാമ്പിൽ 32 പേർ രക്തദാനം ചെയ്തു. ഒരു ചാരിറ്റി & കൾച്ചർ സെന്റർ തുടർച്ചയായി 11 ക്യാമ്പുകൾ നടത്തുന്നത് കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരള അവകാശപ്പെട്ടു.*

Post a Comment