*ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു*
തലശ്ശേരി സൗത്ത് ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ന്യൂമാഹി എം.എം.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സപ്തംബർ 29, 30 തീയ്യതികളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ലോഗോ പബ്ലിസിറ്റി കൺവീനർ പി.ടി.റിയാദ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.പി.പ്രീതയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. തലശ്ശേരി സ്വദേശിനി ബിന്ദു ആർ നാഥാണ്
ലോഗോ തയ്യാറാക്കിയത്. ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി കെ.രാജേഷ്,
ട്രഷറർ ബേബി ശീതള, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.സുചിത്ര, സൻമ.ആർ.സി.പി, അബ്ദുൾ മജീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം.സുധിഷ് സംസാരിച്ചു.

Post a Comment