*കണ്ണൂക്കരയിൽ നിയന്ത്രണംവിട്ട ടിപ്പർലോറി വീടിൻറെ മതിലിടിച്ചു തകർത്തു*.
*ഒഞ്ചിയം*: കണ്ണൂക്കരയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന്റെ മതിലിൽ ഇടിച്ച് അപകടം. കണ്ണൂക്കര സ്വദേശി ഖാദർ ഹാജിയുടെ മകൾ ആബിദയുടെ വീടിന്റെ മതിലാണ് ടിപ്പർ ലോറി ഇടിച്ച് തകർത്തത്. ദേശീയപാത വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട വഗാഡ് കമ്പനിയുടെ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിൽ തകർന്നതോടൊപ്പം കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആളപായമില്ല.

Post a Comment