o ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി
Latest News


 

ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി

 *ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി*




ഈസ്റ്റ് പള്ളൂർ: ഗവ. മിഡിൽ സ്കൂൾ അവറോത്തിൽ ഓസോൺ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭൂമിയുടെ കുടയായ ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ പ്രതീകാത്മകമായി കുട നിവർത്തി.

ഓസോൺ പാളിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. തുടർന്ന് പ്രകൃതി സംരക്ഷണത്തിനും ഓസോൺ പാളിയുടെ സംരക്ഷണത്തിനുമായി പ്രതിജ്ഞയെടുത്തു.

കെ. ഷിജിന, വി. ജസിയ, ടി.എം. സജീവൻ, ശ്രീനന്ദ് കൃഷ്ണ, എ.പി. റിഫാന എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post