*മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പുതുച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം*
പുതുച്ചേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പുതുച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ ഇന്ദിരാ സ്ക്വയർ പരിസരത്ത് പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് വൈ. വൈത്തിലിംഗം നേതൃത്വം നൽകി. മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി, മുൻ മന്ത്രിമാരായ എ. എം.എച്ച് ഷാജഹാൻ,പേട്ടപെരുമാൾ തുടങ്ങിയ നേതാക്കളും മുൻ എംഎൽഎമാരായ വൈദ്യനാഥൻ, അനന്തരാമൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആനന്ദബാബു, നടരാജൻ, വനിതാ കോൺഗ്രസ് പ്രസിഡന്റ് നിഷ എന്നിവരടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Post a Comment