o സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
Latest News


 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു



ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും,  ചെമ്പ്ര ഗവൺമെന്റ് എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അംഗണത്തിൽ യുവ ചിത്രകാരിയും മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലെ ജൂനിയർ  എൻജിനീയറുമായ ആശ്രയ എസ് പ്രശാന്ത്‌ ഉദ്ഘാടനം നിർവ്വഹിക്കും.


പോണ്ടിച്ചേരി സ്റ്റേറ്റ് ബെസ്റ്റ്  ടീച്ചർ അവാർഡ് ജേതാവ് സിന്ധു ടീച്ചറെ ക്യാമ്പിൽ ആദരിക്കും.


തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ ആശംസാഭാഷണം നടത്തും.


ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശിവരാം കൃഷ്ണയുടെ നേതൃത്വത്തിൽ  ചൈൽഡ് സ്‌പെഷലിസ്റ്റ് ഡോക്ടർ ഷൈൻ സ് നായർ,  ജനറൽ മെഡിസിൻ ഡോക്ടർ ദീപ്തി തുടങ്ങിയവർ   ക്യാമ്പിൽ ചികിത്സ നടത്തും

Post a Comment

Previous Post Next Post