o സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും
Latest News


 

സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും

 സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും



മാഹി : പി എം ശ്രീ ഐ കെ  കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും ഒക്ടോബർ ഒന്ന് വ്യാഴാഴ്ച്ച. രാവിലെ 11 മണിക്ക് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.സിന്റെ അധ്യക്ഷതയിൽ ടി അശോക് കുമാർ എം.എൽ.എ ഉദ്ഘാടന നിർവഹിക്കും. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ, സമഗ്ര ശിക്ഷ എഡിപിസി പി ഷിജു,എസ് എം സി ചേയർപ്പേഴ്സൺ പി പി പ്രേമരാജി, വൈസ് പ്രിൻസിപ്പാൾ കെ ഷീബ. ഹെഡ്മിസ്ട്രസ് എൻ വി ശ്രീലത എന്നിവർ സംസാരിക്കും. തുടർന്ന് പുതിയ സ്റ്റേജിൽ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ കെ ഷീബ അറിയിച്ചു.

Post a Comment

Previous Post Next Post