കോയ്യോട്ട് തെരു ഗണപതി ക്ഷേത്രക്കുളം ശുചീകരിച്ചു
മാഹി: മൈ ഭാരത് മാഹി വിനായക കലാക്ഷേത്രം വനിത വേദിയായ സമത വനിതാവേദിയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് ശുചീകരണ പരിപാടിയുടെ ഭാഗമായി കോയ്യോട്ട് തെരു ഗണപതി ക്ഷേത്രക്കുളം ശുചീകരിച്ചു.
2026 സെപ്റ്റംബർ 29ന് നടന്ന പരിപാടി തമ്പാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ മൂന്നങ്ങാടി, ജസ്ന, കെ.വി. സുനിത, വി.കെ. ഷീല, പി. ദിവ്യ, എ.പി. ചന്ദ്രൻ, ശ്രീജേഷ് ടി., രജീഷ് എം.സി. എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു. സെക്രട്ടറി ഷേർളി സ്വാഗതവും പ്രസിഡന്റ് നിഖില സമേഷ് നന്ദിയും രേഖപ്പെടുത്തി.
ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രവർത്തകർ സജീവമായി പങ്കെടുത്തു.

Post a Comment