o റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. റോഡ് ഉപരോധിച്ചു.
Latest News


 

റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. റോഡ് ഉപരോധിച്ചു.

 റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. റോഡ് ഉപരോധിച്ചു.




മാഹി: പാനൂർ - തലശ്ശേരി റോഡിലെ മാഹിയുടെ ഭാഗമായ കോപ്പാലം -മാക്കുനി റോഡ് നവീകരണം കരാറുകാരൻ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി മൂലക്കടവിൽ റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് മൂലക്കടവ് കവലയിൽ ഉപരോധം നടത്തിയത്.കരാറുകാരനും, മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് നവീകരണത്തിന് തടസ്സം നിൽക്കുന്നതെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. മാഹി മേഖലയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളുടെ പ്രവ്യത്തിയും പാതിവഴിയിലാണ്.

   പ്രതിഷേധത്തെ തുടർന്ന് മാഹി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബി.ജെ.പി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാർ, പുതുച്ചേരി സംസ്ഥാന ഐടി സെൽ കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മഗനീഷ് മഠത്തിൽ എന്നിവരുമായി ചർച്ച നടത്തി. വരുന്ന ആഴ്ച്ച  തകർന്ന റോഡുകളുടെ  പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ നേതാക്കൾക്ക് ഉറപ്പ് കൊടുത്തു.ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.പ്രതിഷേധ സമരത്തിന് സംസ്ഥാന സമിതിയംഗം സി.എം.പവിത്രൻ, യുവമോർച്ച മാഹി മണ്ഡലം സെക്രട്ടറി കെ.കെ. മഹേഷ്, എൻ.രാജീവൻ, പി.ബിജിൻ എന്നിവർ നേതൃത്വം നൽകി.പള്ളൂർ എസ്.ഐ.റീന മേരി ഡേവിഡും സംഘവും   സ്ഥലത്തെത്തിയിരുന്നു

Post a Comment

Previous Post Next Post