o കരിയാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന് പരാതി*
Latest News


 

കരിയാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന് പരാതി*

 *കരിയാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന് പരാതി*



കരിയാട് : കരിയാട് നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂളി ൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ  ലിഫ്റ്റ് തരാൻ എന്ന വ്യാജേന സ്‌കൂട്ടിയിൽ കയറ്റുകയും എത്തേണ്ട സ്ഥലം എത്തിയപ്പോൾ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ കരിയാട് ഭാരതിപുരം ബസ്സ് സ്റ്റോപ്പിനടുത്ത് വച്ച് സ്‌കൂട്ടിയിൽ എത്തിയ യുവാക്കളായ രണ്ട് പേർ വിദ്യാർത്ഥിയെ സ്‌കൂറ്ററിൽ കയറ്റുകയും കാഞ്ഞിരക്കടവ് മീനാക്ഷി മുക്കിൽ ഇറക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ യുവാക്കൾ മീനാക്ഷി മുക്കിൽ കുട്ടിയെ ഇറക്കിയില്ല പകരം അമിത വേഗതയിൽ കാഞ്ഞിരക്കടവ് പാലവും കടന്ന് കുന്നുമ്മക്കര ഭാഗത്തേക്ക് ഓടിച്ചു പോയി. പേടിച്ചു പോയ കുട്ടി കുന്നുമ്മകര ജംഗ്ഷൻ എത്തിയപ്പോൾ സ്‌കൂട്ടറിന്റെ വേഗത കുറഞ്ഞപ്പോൾ വണ്ടിയിൽ നിന്ന് എടുത്ത് ചാടുകയും ഓടി രക്ഷപ്പെടുകയും ആണുണ്ടായത് എന്നാണ് വിദ്യാർത്ഥി രക്ഷിതാക്കളോട് പറഞ്ഞത്. ഉടൻ തന്നെ രക്ഷിതാക്കൾ ചൊക്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സമീപിച്ചു. വിദ്യാർഥിയുമായി അമിത വേഗതയിൽ കുന്നുമ്മകര ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറിന്റെ വീഡിയോ സമീപ പ്രദേശങ്ങളിലെ cctv യിൽ പതിഞ്ഞിട്ടുണ്ട്

Post a Comment

Previous Post Next Post