ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.
മാഹി : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഗവ. മിഡിൽ സ്കൂൾ ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആയുർവേദ സെമിനാർ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ ഷിജിന അധ്യക്ഷയായി. ഡോ. ജിഷ ലെജിൻ ഉദ്ഘാടനം ചെയ്തു, ജീവിത ശൈലി പ്രശ്‌നങ്ങളും അതിജീവനവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ആയുർവേദ സസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര അധ്യാപിക വി എം ഷറീന പന്തക്കൽ പ്രബന്ധം അവതരിപ്പിച്ചു കെ.ഷിജിന ജയിംസ് സി ജോസഫ് ശരണ്യ രവീന്ദ്രൻ കെ കെ സുജ എന്നിവർ സംസാരിച്ചു എ. പി റിഫാന ടി സജിത എം ഷൈനി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഔഷധത്തോട്ടത്തിലേക്ക് വൃക്ഷത്തൈകളുടെ വിതരണവും സംഘടിപ്പിച്ചു.

Post a Comment