കോൺവെക്സ് മിറർ സ്ഥാപിച്ചു.
പള്ളൂർ വയൽ റോഡിൽ ഹൈവേ അണ്ടർപ്പാസിന് ഇരുവശത്തുമായി കോൺവെക്സ് മിറർ സ്ഥാപിച്ചു. പള്ളൂർ എസ് ഐ റീന ജനങ്ങൾക്കായി മിറർ ഉൽഘാടനം ചെയ്തു. ദിവസവും നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന ഈ വഴിയിൽ അപകടം പതിവാണ്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പള്ളൂർ കോപ്പറേറ്റീവ് കോളേജിന്റെ ഇടപെടലിനെ തുടർന്ന് പരിഹാരമായിട്ടുള്ളത്.
ജനങ്ങൾക്കുണ്ടായ വലിയൊരു ബുദ്ധിമുട്ട് ഇല്ലാതാക്കാൻ വേണ്ടി മുൻകൈയെടുത്ത കോളേജ് അധികൃതരോട് ഉദ്ഘാടന ഭാഷണത്തിൽ പള്ളൂർ എസ്. ഐ റീന പ്രത്യേകം അഭിനന്ദങ്ങൾ അറിയിച്ചു. കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന ഇത്തരം പ്രവർത്തികൾ നടത്തുന്ന കോളേജ് അധികൃതർ സമൂഹത്തിന് ഒരു മാതൃകയാണെന്നും കൂട്ടിച്ചേർത്തു. കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോളേജ് ജനറൽ മാനേജർ മനോജ് കുമാർ ആശംസ അറിയിച്ചു. കോളേജ് സ്റ്റാഫ് സന്ദീവ്. കെ വി , വൈഷ്ണവ്. വി പി, ഷഹീൽ. കെ കെ വി, രജീഷ്. ടി വി, ആദർഷ്. കെ കെ, റുബീസ്. എം പി, സുരേഷ് ബാബു,എൻ.എസ്. എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment