*സിവിൽ സപ്ലൈസ്: റേഷൻ അരി വിതരണം ഇന്നു മുതൽ*
പുതുച്ചേരി സർക്കാർ മാഹിയിലെ റേഷൻ കാർഡുടമകൾക്ക് 2025 ഡിസംബർ മുതൽ 2026 മെയ് വരെയുള്ള ആറു മാസത്തേക്ക് അനുവദിച്ച സൗജന്യ റേഷൻ അരി ഇന്നു മുതൽ വിതരണം ചെയ്യും. ചുവപ്പ് കാർഡിന് 20 കിലോയും മഞ്ഞ കാർഡിന് 10 കിലോയും വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) ഇതുവരെ വാങ്ങാൻ സാധിക്കാതിരുന്ന കാർഡുടമകൾക്ക് മയ്യഴിയിലെ വിവിധ റേഷൻ കടകളിൽ നിന്നും നിലവിൽ സർക്കാർ അനുവദിച്ചിട്ടുള്ള ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണ്. പുതുച്ചേരി സർക്കാർ പുതിയതായി ഏർപ്പെടുത്തിയ ആധാറുമായി ബന്ധിപ്പിച്ച EPoS സംവിധാനം വഴി മാത്രമേ വിതരണം നടത്തുകയുള്ളൂ.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ 7306899601, 9496602025
ബന്ധപ്പെടാവുന്നതാണെന്ന്
മാഹി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
*

Post a Comment