o റോഡിലെ കുഴികൾ വലിയ സുരക്ഷാഭീഷണിയാവുന്നു
Latest News


 

റോഡിലെ കുഴികൾ വലിയ സുരക്ഷാഭീഷണിയാവുന്നു

റോഡിലെ കുഴികൾ വലിയ സുരക്ഷാഭീഷണിയാവുന്നു



ന്യൂ മാഹി എം.എം. ഹയർസെക്കൻ്ററി സ്കൂളിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ റോഡിലെ കുഴികൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ജലജീവൻ പദ്ധതിക്കായി എടുത്ത കുഴികൾ പൂർണ്ണമായി മൂടാത്തതാണ് മാഹി പാലം - പെരിങ്ങാടി റോഡിലെ ഈ ദുരവസ്ഥയ്ക്ക് കാരണം

സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും നിരവധിയായി ബസ് കാത്തുനിൽക്കുന്ന ഇവിടെ, വലിയ കുഴികൾ കാരണം വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നതും റോഡിന്റെ മധ്യത്തിൽ ബസുകൾ നിർത്തുന്നതും വൻ അപകടസാധ്യത ഉണ്ടാക്കുന്നു.

റോഡിലെ കുഴികൾ കാരണം വാഹനങ്ങൾ വേഗത കുറയ്ക്കുന്നതും ബസുകൾ കൃത്യമായ സ്ഥലത്ത് നിർത്താൻ സാധിക്കാത്തതും പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.

മാഹി ദന്തൽ കോളേജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, മാഹി ആർട്സ് കോളേജ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കല്ലായി ചുങ്കം വഴി കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരെയും വിദ്യാർത്ഥികളെയും ഇത് നേരിട്ട് ബാധിക്കുന്നു.

​മാസങ്ങളായി തുടരുന്ന ഈ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. റോഡിലെ കുഴികൾ ശാസ്ത്രീയമായി നികത്തി, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി ബസ് കാത്തുനിൽക്കാനുള്ള സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തിര നടപടി സ്വീകരിക്കണം.

Post a Comment

Previous Post Next Post