o ആയുർവേദ ദിനാചരണം: ആരോഗ്യകരമായ നാളേക്കായി ആയുർവേദം
Latest News


 

ആയുർവേദ ദിനാചരണം: ആരോഗ്യകരമായ നാളേക്കായി ആയുർവേദം

 *ആയുർവേദ ദിനാചരണം: ആരോഗ്യകരമായ നാളേക്കായി ആയുർവേദം*



മാഹി: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആർ.ജി.എ.എം.സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.


“ആരോഗ്യകരമായ നാളേക്കായി ആയുർവേദം” എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. കുബേർ സംഖ് സ്വാഗതം പറഞ്ഞു.


തുടർന്ന് നടന്ന ബോധവത്കരണ പരിപാടിയിൽ ആർ.ജി.എ.എം.സി.എച്ച്. അഗദതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് പി.എൻ. “വ്യായാമത്തിന്റെ വിമർശനാത്മക വിശകലനം” എന്ന വിഷയത്തിൽ ക്ലാസെടുത്തു.


തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വിനുരാജ് എസ്. “ഗട്ട് ചെക്ക്, സ്ലീപ്പ് ചെക്ക്, അർജ് ചെക്ക്” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.


ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച മത്സരാർഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


ദേശീയ ആയുർവേദ ദിനാചരണം 2026-ന്റെ നോഡൽ ഓഫീസർ ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ നന്ദി പറഞ്ഞു. കോളേജ് അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post