o പന്തക്കൽ - മൂലക്കടവ് റോഡിൽ പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിടുന്നു.
Latest News


 

പന്തക്കൽ - മൂലക്കടവ് റോഡിൽ പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിടുന്നു.

 പന്തക്കൽ - മൂലക്കടവ് റോഡിൽ പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിടുന്നു. 



മാഹി: കല്ലായ്- പന്തക്കൽ പാതയിൽ മൂലക്കടവ് റോഡിൽ പാതയോരത്ത് തലങ്ങും, വിലങ്ങുമായി വാഹനങ്ങൾ നിറുത്തിയിടുന്നത് പതിവാക്കിയിരിക്കുകയാണ്. റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കി അരിക് വശങ്ങൾ കോൺക്രീറ്റ് ചെയ്തതോടെ വീതി കൂടിയിട്ടുണ്ട്. ഈ സ്ഥലത്താണ് ഭാരവണ്ടികളും, സ്കൂൾ ബസ്സുകളും രാത്രി കാലങ്ങളിൽ നിറുത്തിയിടുന്നത്. പന്തക്കൽ കവലയിൽ നിന്ന് മൂലക്കടവ് റോഡിലേക്കുള്ള ഇറക്കത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടം വിളിച്ചു വരുത്തുകയാണ്.

     രണ്ട് ദിശകളിൽ നിന്നും വാഹനങ്ങൾ വേഗതയിൽ കടന്നു പോകുമ്പോൾ സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ ഉരസി തർക്കങ്ങൾ പതിവാണ്. പാർക്ക് ചെയ്ത വാഹനങ്ങൾ ക്കടിയിൽ തെരുവു നായകളും തമ്പടിക്കുന്നുണ്ട്. ബൈക്കുകൾ കടന്നു വരുമ്പോൾ ഇവരെ പിന്തുടർന്ന് നായകൾ ഓടി യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. റോഡരികിൽ താമസിക്കുന്നവരും ദുരിതത്തിലാണ്. റോഡ് മുറിച്ച് കടക്കക്കുമ്പോൾ മറവ് കാരണം വാഹനങൾ വരുന്നത് കാണുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.. പന്തക്കൽ പോസ്റ്റാഫീസിന് സമീപവും റോഡരികിൽ രാത്രി കാലത്ത് ബസ്സുകൾ നിറുത്തിയിട്ട്  കഴുകുന്നതിനാൽ മലിന ജലം റോഡിലേക്കൊഴുകുകയാണ്.

Post a Comment

Previous Post Next Post