പുതുച്ചേരി സംസ്ഥാന തല കായിക മേള സമാപിച്ചു - എംഎൽഎ നൽകിയ തണ്ണിമത്തനും, കുപ്പി വെള്ളവും കായിക താരങ്ങൾക്കാശ്വാസമായി.
മാഹി: പുതുച്ചേരി സംസ്ഥാന സ്കൂൾ തല കായിക മേള ശനി, ഞായർ ദിവസങ്ങളിലായി പന്തക്കൽ പി.എം ശ്രി ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്തിലും, മാഹി ഇൻഡോർ സ്റ്റേഡിയത്തിലുമായി നടന്നു.പുതുച്ചേരിയിലെ എട്ട് സോണുകളിൽ നിന്നായി 200ൽ പരം ടീമുകൾ പങ്കെടുത്തു.
കായിക പ്രേമിയായ അഡ്വ. ടി.അശോക് കുമാർ എം എൽ എ കളിക്കാർക്ക് തണ്ണി മത്തനും, കുപ്പി വെള്ളവും ഏർപ്പാട് ചെയ്തത് ആശ്വാസമായി. പുതുച്ചേരിയിൽ നിന്നും എത്തിയ കുട്ടികളടക്കം എംഎൽഎ യ്ക്ക് നന്ദി പറഞ്ഞു. സ്റ്റാളിൽ തയ്യാറാക്കിയ പാനീയങ്ങൾ വിതരണം നടത്താൻ മാലയാട്ട് സജീവൻ, കെ.പി.ഷിനോജ്, നിശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ചാമ്പ്യന്മാരായവർ - അണ്ടർ 17 ബോയ്സ് ഫുട്ബോൾ സോൺ 6 കാരയ്ക്കൽ അണ്ടർ 19 ബോയ്സ് വോളിബോൾ സോൺ 2 പുതുച്ചേരി, ടേബിൾ ടെന്നീസ് അണ്ടർ 14, 17 ഗേൾസ് അണ്ടർ 17 ബോയ്സ് വിഭാഗങ്ങളിൽ സോൺ 2 പുതുച്ചേരി, അണ്ടർ 19 ഗേൾസ് സോൺ 5 കാരയ്ക്കൽ അണ്ടർ 19 ബോയ്സ് സോൺ 1 പുതുച്ചേരി

Post a Comment