വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ
മാഹി : മാഹി ബസിലിക്കോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ ഡോക്ടർ വർഗീസ് ചക്കാലക്കൽ നാളെ നിർവഹിക്കും. രാവിലെ 10 30 ന് ദേവാലയത്തിന്റെ പുറകുവശം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ബസിലിക്ക റക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വർഗീസ് പിതാവ് തറക്കല്ലിടൽ നിർവഹിക്കും. പ്രമുഖ വൈദികരും പാരിഷ് കൗൺസിൽ സെക്രട്ടറി പാരിഷ് കൗൺസിൽ അംഗങ്ങളും സമിതി അംഗങ്ങളും സംഘടന പ്രതിനിധികളും, ഇടവക ജനങ്ങളും സംബന്ധിക്കും

Post a Comment