o മാഹി നഗര സഭ ജീവനക്കാർ എത്തിയില്ല -.6-ാം ക്ലാസ്സുകാരൻ റോഡ് വൃത്തിയാക്കി
Latest News


 

മാഹി നഗര സഭ ജീവനക്കാർ എത്തിയില്ല -.6-ാം ക്ലാസ്സുകാരൻ റോഡ് വൃത്തിയാക്കി

 മാഹി നഗര സഭ ജീവനക്കാർ എത്തിയില്ല -.6-ാം ക്ലാസ്സുകാരൻ റോഡ് വൃത്തിയാക്കി



പന്തക്കൽ: മാഹി മേഖലയിൽ പൊതുമരാമത്ത് ,നഗര സഭാ റോഡുകളിൽ ഇരുവശവും കാടുകൾ പടർന്ന് പന്തലിച്ചിരിക്കുകയാണ്. നടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ് മൂലക്കടവ് മൊട്ടേമ്മൽ റോഡ്. മഴ മാറി നിന്നിട്ടും കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ എത്തിയില്ല.

   എന്നാൽ അധികൃതരെ കാത്തു നിന്നില്ല. മൂലക്കടവ് ഗവ.എൽ.പി.സ്ക്കൂളിന് സമീപത്തെ ചാത്തോത്ത് വീട്ടിൽ സി.എച്ച്.അർഫാൻ എന്ന ആറാം ക്ലാസ്സുകാരൻ അവധി ദിനത്തിൽ പിക്കാസുമായി ഇറങ്ങി.തൻ്റെ വീടിൻ്റെ മതിലിനോട് ചേർന്നുള്ള റോഡിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി.അവശേഷിച്ച കാടുകൾ അടുത്തയാഴ്ച്ചത്തെ അവധി ദിനത്തിൽ വൃത്തിയാക്കാൻ അർഫാൻ തീരുമാനിച്ചു. പന്തക്കൽ പി എം ശ്രീ  ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്ക്കുളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അർഫാൻ.ചാത്തോത്ത് പരേതനായ സുഹൈൽ- അഫീല ദമ്പതികളുടെ മകനാണ് അർഫാൻ

Post a Comment

Previous Post Next Post