മാഹിയിൽ 26ന് ‘പിങ്ക് ഡേ ക്യാമ്പ്’
മാഹി: ലേണേഴ്‌സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും നേടുന്നതിനുള്ള വനിതകൾക്കായുള്ള പ്രത്യേക ‘പിങ്ക് ഡേ ക്യാമ്പ്’ മാഹി ട്രാൻസ്പോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് സംഘടിപ്പിക്കും.
ക്യാമ്പിൽ വനിതാ അപേക്ഷകർക്കായി ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നടത്തും. ലേണേഴ്‌സ് ലൈസൻസിനോ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനോ ഹാജരാകേണ്ട വനിതാ അപേക്ഷകർ പ്രത്യേക ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മാഹി ട്രാൻസ്പോർട്ട് യൂണിറ്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ മാഹി ട്രാൻസ്പോർട്ട് യൂണിറ്റുമായി ബന്ധപ്പെടാം.

Post a Comment