മിച്ചിലോട്ട് മാധവൻ അനുസ്മരണം 21 ന്
മയ്യഴി: മയ്യഴി: രണ്ടാം ലോക മഹാ യുദ്ധത്തിൽ ഫ്രാൻസിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ മയ്യഴി സ്വദേശി രക്തസാക്ഷി മിച്ചിലോട്ട് മാധവനെ അനുസ്മരിക്കുന്നു.
രക്തസാക്ഷി സ്മാരക പഠന കേന്ദ്രവും മിച്ചിലോട്ട് മാധവൻ സ്മാരക ലൈബ്രറിയും ചേർന്ന് നടത്തുന്ന അനുസ്മരണം 21 ന് വൈകുന്നേരം ആറിന് അഡ്വ.ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വന്യജീവി ഫോട്ടോഗ്രഫർ അസീസ് മാഹി അനുസ്മരണ പ്രഭാഷണം നടത്തും. മയ്യഴി, ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ.എസ്. വത്സലൻ പ്രഭാഷണം നടത്തും.

Post a Comment