*അഴിയൂരിൽ SDPI സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു*
അഴിയൂർ:
ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന 80-ാം സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ചുങ്കം ടൗണിൽ സംഘടിപ്പിച്ചു,യൂണിറ്റി സോങ്ങോട് കൂടി ആരംഭിച്ച പരിപാടിക്ക്
എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ദേശീയപതാക ഉയർത്തി.
രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ട നിർണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഷംസീർ ചോമ്പാല പറഞ്ഞു,രാജ്യത്തെ വർഗീയമായി ചേരി തിരിക്കുന്ന ഭരണ കൂടത്തിൽ നിന്ന് ഭരണഘടനയോട് കൂറുപുലർത്തുന്നവരിലേക്ക് അധികാര മെത്തിക്കാനുള്ള ജനാധിപത്യ പോരാട്ടമാണ് ഇന്ത്യ തേടുന്നത്, അതിനുള്ള പ്രതിജ്ഞ എടുക്കലാവട്ടെ ഈ സ്വാതന്ത്ര്യ ദിനം എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ രാജ്യത്തിനായി പോരാടിയ നൂറോളം സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ സ്മരിച്ച് പരിപാടിയിൽ ആദരവ് അർപ്പിച്ചു.
തുടർന്ന് ചുങ്കം ടൗണിൽ പായസം വിതരണം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ പുതുക്കുകയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്ത പരിപാടി ദേശീയഗാനത്തോടെ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുനിയിൽ, സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,സംറം എബി,സൈനുദ്ദീൻ എ കെ, സബാദ് വിപി, റാജിഷാ ശജീർ, സീനത്ത് ബഷീർ,അർഷാദ് എകെ, റമീസ് ബാബരി, മൻഷൂദ് എരിക്കിൽ,ജംഷീർ എവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment