*പേഷ്യന്റ് എയ്ഡ് ഉപകരണങ്ങൾ കൈമാറി*.
പുന്നോൽ. പുന്നോൽ തണൽ ഫൗണ്ടേഷൻ പേഷ്യന്റ് എയ്ഡ് യൂണിറ്റ് ഇന് തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ ( ടി എം സി എ ബഹറൈൻ) രോഗികൾക്കുള്ള വിവിധ ഉപകരണങ്ങൾ കൈമാറി.
ടിഎംസിഎ വൈസ് പ്രസിഡണ്ട് വി പി ശംസുദ്ദീൻ ഉത്ഘാടനം ചെയ്തു. തണൽ ചെയർമാൻ പിഎം അബ്ദുൽ നാസിർ ആദ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ, ബൈപാപ്പ് മെഷീൻ, സി പാപ്പ് മെഷീൻ തുടങ്ങി ഇരുപത് ഉപകരണങ്ങൾ ടി എം സി എ ഭാരവാഹികൾ തണൽ ഭാരവാഹികൾക്ക് കൈമാറി. അഫ്സൽ എം കെ, കെ പി റഹീസ്, പി കെ മുജീബ് റഹ്മാൻ, അബ്ദുൽ റാസിഖ് തലശ്ശേരി, കെ പി റാസിഖ് എന്നിവർ സംസാരിച്ചു.
തണൽ വൈസ് ചെയർമാൻ പി വി ഹംസ സ്വാഗതവും ബൈത്തുസ്സകാത്ത് പ്രസിഡന്റ് എം അബൂട്ടി നന്ദിയും പറഞ്ഞു. ഇ കെ യുസുഫ്, എം ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, കെ പി മുഹമ്മദ് റിയാസ്, എ പി അസ്ഗർ, എം ബി ജസ്‌ലീന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment