*കോൺഗ്രസ്സ് നേതാവ്: പി.കെ.രാമൻ അനുസ്മരണം നടത്തി*
സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയുമായ കോൺഗ്രസ് നേതാവ് പി.കെ.രാമന്റെ 45ാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ചൂടിക്കൊട്ട രാജീവ് ഭവനിൽ നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, പായറ്റ അരവിന്ദൻ, നളനി ചാത്തു, അജയൻ പൂഴിയിൽ, കെ.രവീന്ദ്രൻ, കെ.എം.പവിത്രൻ സംസാരിച്ചു. സ്വവസതിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
വീ.ടി.ഷംസുദ്ദീൻ ജിജേഷ് ചാമേരി, കെ.സി.മജീദ്, പി.സി.ദിവാനന്ദൻ മാസ്റ്റർ, സീന രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Post a Comment