ഏടന്നൂർ ശ്രീനാരായണ മഠത്തിൽ വെങ്കല ഗുരുദേവവിഗ്രഹം പ്രതിഷ്ഠിതമായി
ന്യൂമാഹി: 1955ൽ സ്ഥാപിതമായ ഏടന്നൂർ ശ്രീനാരായണ മഠത്തിൽ വെങ്കല ഗുരുദേവവിഗ്രഹം പ്രതിഷ്ഠിതമായി. ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരിയാണ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത്.
പാർത്തുപൊയിൽ കുഞ്ഞിരാമൻ സംഭാവന ചെയ്ത, ശ്രീലങ്കയിൽ വരയ്ക്കപ്പെട്ട ഗുരുവിന്റെ ചിത്രമായിരുന്നു ആദ്യം മഠത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നത്. ഇപ്പോൾ
അരയാക്കണ്ടി കുഞ്ഞിരാമനാണ് വെങ്കലപ്രതിമ സമർപ്പിച്ചത്. നടരാജഗുരു, നിത്യചൈതന്യയതി, ആനന്ദതീർത്ഥ സ്വാമികൾ, കുമാരസ്വാമി സന്ന്യാസി, സ്വാമി മംഗളാനന്ദ, എസ്.കെ.പൊറ്റെക്കാട്, വി.സാംബശിവൻ തുടങ്ങിയ സന്ന്യാസി ശ്രേഷ്ഠരും പ്രമുഖരും സന്ദർശിച്ച മഠമാണിത്.

Post a Comment