o കണ്ണൂർ പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ ചൊക്ലി സ്വദേശി അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു*
Latest News


 

കണ്ണൂർ പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ ചൊക്ലി സ്വദേശി അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു*

 *കണ്ണൂർ പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ ചൊക്ലി സ്വദേശി അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു* 



2026 ജൂൺ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്


മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗവും കുടുംബവും സഞ്ചരിച്ച കാർ പയ്യന്നൂർ എടാട്ടിന് സമീപം തടഞ്ഞുനിർത്തി ആക്രമിച്ച് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു.

55 ലക്ഷം രൂപയും സ്വർണ്ണവുമാണ് സംഘം കവർന്നത്.


ഇരിട്ടി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നിന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് അഭിനവ് പിടിയിലായത്.


ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്


കവർച്ചാ സംഘം ആക്രമണത്തിനായി ഉപയോഗിച്ച ഇന്നോവ കാറും, വാടകയ്‌ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post