o മാഹിയിൽ അരി വിതരണം വൈകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി; *
Latest News


 

മാഹിയിൽ അരി വിതരണം വൈകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി; *

 *മാഹിയിൽ അരി വിതരണം വൈകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി; *




​മാഹി: കഴിഞ്ഞ രണ്ട് മാസമായി മാഹിയിൽ അരി എത്തിയിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ ഉപരോധിച്ചു.


​മാഹിയിൽ അരി എത്തിയിട്ടും റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത പ്രതിസന്ധിക്കിടയാക്കിയ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരരംഗത്തിറങ്ങിയത്.


​മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ് സമരത്തിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, കെ.വി. ഹരീന്ദ്രൻ, കെ. ഹരീന്ദ്രൻ തുടങ്ങിയവർ ചർച്ചയിലും സമരത്തിലും പങ്കെടുത്തു.



Post a Comment

Previous Post Next Post