o ലഹരിക്കെതിരെ സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ. റാലി നടത്തി
Latest News


 

ലഹരിക്കെതിരെ സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ. റാലി നടത്തി

 ലഹരിക്കെതിരെ സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ. റാലി നടത്തി



മാഹി: ലഹരിയല്ല ജീവിതം - ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി പള്ളൂർ മേഖലാ ഡി.വൈ.എഫ്.ഐ. കമ്മിറ്റി മൂലക്കടവ് കേന്ദ്രീകരിച്ച് റാലി നടത്തി.

    മാഹിയുടെ അതിർത്തി പ്രദേശമായ മാക്കുനി പാണ്ടിവയൽ ഭാഗത്ത് കടകളിൽ നിന്ന് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ നേരത്തെ പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്ത് കടയുടമയെ പോലീസിൽ ഏൽപ്പിച്ചിരുന്നു.ഇതോടെ ലഹരി വിൽപ്പന അവസാനിച്ചിരുന്നു.എന്നാൽ അടുത്തിടെയായി ഈ പ്രദേശത്ത് വിൽപ്പന തകൃതിയായി നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. നിയമം കർശനമാക്കണമെന്നും ലഹരിയുത്പ്പന്നങ്ങൾ കണ്ടെടുത്താൽ സ്റ്റേഷൻ ജാമ്യം നൽകാതെ ജയിലിലടക്കണമെന്നും ഡി.വൈ.എഫ്.ഐ. അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ പാർട്ടി പ്രതിരോധിക്കുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ്   നൽകി. മൂലക്കടവിൽ നിന്നാരംഭിച്ച ജാഥ മാക്കുനിയിൽ സമാപിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ഡി.വൈ.എഫ്.ഐ. പള്ളൂർ മേഖല പ്രസിഡൻ്റ് ഷറഫ്രാറസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എസ്.കെ.അർജുൻ പരിപാടി ഉദ്ഘാടനം ചെയ്തു.ടി.കെ.രാഗേഷ്, റോഷിത്ത്, അപർണ്ണ ,സജീവൻ മാലയാട്ട്, ടി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post