മാഹിയിൽ കടൽതീരത്ത് ബലിതർപ്പണം
മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ആഗസ്ത് 12 ബുധനാഴ്‌ച്ച കർക്കിടക വാവ് നാളിൽ, മാഹി സമുദ്രതീരത്ത് വെച്ച് പിതൃക്കൾക്കായി വിശേഷാൽ ബലി തർപ്പണം നടത്തുന്നു.
ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ബലി തർപ്പണത്തിനായി എത്തുന്ന ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു

Post a Comment