ഗുരുമന്ദിരത്തിൽ ഗുരു ജയന്തി, രജത ജൂബിലി ആഘോഷങ്ങൾ നടത്തി
മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം & യൂത്ത് സെൻ്റർ ഗുരു ജയന്തി, ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ സംയുക്തമായി നടത്തി.വ്യാഴാഴ്ച നടന്ന സാംസ്ക്കാരിക സമ്മേളനം വർക്കല ഗുരുധർമ്മ പ്രചരണ സഭ മാതൃവേദി വൈസ് പ്രസിഡൻ്റ് വസന്തകുമാരി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
നവോഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കണമെന്നും, പരസ്പരം സ്നേഹിച്ചും, ബഹുമാനിച്ചും ജീവിക്കണമെന്നും വസന്തകുമാരി പ്രഭാഷണത്തിൽ പറഞ്ഞു.ഗുരുമന്ദിരം പ്രസിഡൻ്റ് പി.എം. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ശ്രീനിവാസൻ ,പി.വി.സഞ്ജീവ്, ടി.പി.വിനോദൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ മൈത്രി ഡാൻസ് ഗ്രൂപ്പ് കലാപരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചതയ ദിനത്തിൽ ഉച്ചയ്ക്ക് ഒരുക്കിയ സമൂഹ സദ്യ പള്ളൂർ ഗവ. ആസ്പത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടി നൽകി. ഇന്ന് രാത്രി 7.30 ന് നടക്കുന്ന ഗാനമേളയോടെ പരിപാടി സമാപിക്കും. ആഘോഷങ്ങൾക്ക് യൂത്ത് സെൻ്റർ ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment