കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ: സ്വാതന്ത്യ ദിനാഘോഷവും, മരച്ചീനി കൃഷി വിളവെടുപ്പും
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ കൃഷിയിടത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിക്കും..കർഷകൻ എൻ.ഉണ്ണി മാസ്റ്റർ പതാക ഉയർത്തും. കൂട്ടായ്മയിലെ മറ്റൊരു കർഷകനായ പി.കെ. സഹജൻ കുടുംബ കൂട്ടായ്മയുടെ സഹകരണത്തോടെ കൃഷി ചെയ്ത മരച്ചീനി കൃഷി വിളവെടുപ്പും തുടർന്ന് നടക്കും. മാഹി കൃഷി വകുപ്പിൻ്റെ സഹകരണവും ലഭിച്ചിരുന്നു
വിളവെടുത്ത ശേഷം കൃഷിയിടത്തിൽ (ഞേറക്കോൾ ഭാഗം) നിന്നു തന്നെ കിഴങ്ങ് വിൽപ്പന ആരംഭിക്കും.. രാസവളത്തേക്കാൾ ഉപരി ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. കിഴങ്ങ് ആവശ്യമുള്ളവർ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 10 ന് പ്രദേശത്ത് എത്തണമെന്ന് അഭ്യർഥിക്കുന്നു .കൂട്ടായ്മയിലെ അംഗങ്ങളായ പ്രസിഡൻറ് രാഹുൽ വിനയരാജ്, സെക്രട്ടറി പി.കെ. സുജൻ, എൻ.സി ഗേഷ്, ബാബു, അനിൽ കുമാർ, പ്രദീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും

Post a Comment