o കോൺഗ്രസ്സ് നേതാവ് പി.പി.അനന്തൻ അനുസ്മരണം നടത്തി
Latest News


 

കോൺഗ്രസ്സ് നേതാവ് പി.പി.അനന്തൻ അനുസ്മരണം നടത്തി

 കോൺഗ്രസ്സ് നേതാവ് പി.പി.അനന്തൻ അനുസ്മരണം നടത്തി



മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും ഐ.എൻ.ടി.യു നേതാവുമായിരുന്ന പി.പി.അനന്തൻ്റെ നാലാം ചരമ വാർഷിക ദിനത്തിൽ സ്വവസതിയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി. ചാലക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.സി.ശോഭ, കെ.പി.രജിലേഷ്, എം.സദാനന്ദൻ, ജിജേഷ് ചാമേരി, പി.അജയൻ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, എം.ശ്രീജയൻ, സന്ദീപ്.കെ.വി സംസാരിച്ചു.

Post a Comment

Previous Post Next Post