o പാത്തിപ്പാലത്ത് ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ
Latest News


 

പാത്തിപ്പാലത്ത് ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ


പാത്തിപ്പാലത്ത് ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ.



പാനൂർ: പാത്തിപ്പാലത്ത് വച്ച് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കൾ പാനൂർ പോലീസിന്റെ പിടിയിലായി. തലശ്ശേരി പിലാക്കൂലിലെ പട്ടാളി ഹൗസിൽ ഷിബിൻ ദാസ്, തലശ്ശേരി ഒ.വി. റോഡിലെ ചെറിയ വെള്ളോത്ത് ഹർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പാനൂർ പോലീസ് സംഘം നടത്തിയ ദേഹപരിശോധനയിലാണ് പ്രതികളിൽ നിന്ന് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും



Post a Comment

Previous Post Next Post