*ദേശീയപാതയിലെ മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും പ്രൊജക്റ്റ് ഡയറക്റ്ററും നിർമ്മാണക്കമ്പനിയും ഒരുപോലെ കുറ്റക്കാർ - പ്രഫുൽ കൃഷ്ണൻ*
മീത്തലെ മുക്കാളിയിലെ സോയിൽ നെയ്ലിംഗ് തകർന്നഭാഗത്ത് വീണ്ടും മണ്ണിടിച്ചൽ ഉണ്ടായത് ഗുരുതര വീഴ്ചയാണ്.സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാൻ നിർമ്മാണ ക്കമ്പനിക്കോ അത് നടപ്പിലാക്കാൻ പ്രൊജക്ട് ഡയറക്ടർക്കോ സാധിക്കുന്നില്ല എന്നതാണ് വസ്തുത.പദ്ധതിയുടെ പുരോഗതി വിലയിരുത്തി കാര്യക്ഷമമായ ഇടപെടൽനടത്തുന്നതിൽ സ്ഥലം എംപിയും എംഎൽഎ യും പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ബിജെപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും മണ്ണിടിച്ചിൽഉണ്ടായ മുക്കാളിയിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ദിലീപ് സംസ്ഥാന കൗൺസിൽ അംഗം കെ.പി.ജയകുമാർ,ജില്ലാ സെക്രട്ടറിമാരായ അനൂപ്മാസ്റ്റർ,രഗിലേഷ് അഴിയൂർ,പ്രീത.പി.കെ, ജില്ല ട്രഷറർ വിപിൻ ചന്ദ്രൻ.സി.പി,മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ.വി.പി,അജിത്ത്കുമാർ തയ്യിൽ,ഷിബിൻ പത്മനാഭൻ,ശ്രീകല.വി.പി എന്നിവരും കൂടെ ഉണ്ടായിരുന്നു.

Post a Comment