o സേവനമികവിന് അംഗീകാരം;മുഖ്യമന്ത്രി എൻ രംഗസ്വാമിയിൽ നിന്നും രാജീവ് ഗാന്ധി മെറിട്ടോറിയസ് അവാർഡ് ഏറ്റു വാങ്ങി പന്തക്കൽ എഎസ്ഐ സുജിത്ത്
Latest News


 

സേവനമികവിന് അംഗീകാരം;മുഖ്യമന്ത്രി എൻ രംഗസ്വാമിയിൽ നിന്നും രാജീവ് ഗാന്ധി മെറിട്ടോറിയസ് അവാർഡ് ഏറ്റു വാങ്ങി പന്തക്കൽ എഎസ്ഐ സുജിത്ത്

 *സേവനമികവിന് അംഗീകാരം;മുഖ്യമന്ത്രി  എൻ രംഗസ്വാമിയിൽ നിന്നും രാജീവ് ഗാന്ധി മെറിട്ടോറിയസ് അവാർഡ് ഏറ്റു വാങ്ങി പന്തക്കൽ എഎസ്ഐ സുജിത്ത്* 




മാഹി: പോലീസ് സേനയിലെ സ്തുത്യർഹവും കർമ്മനിരതവുമായ സേവനത്തിനുള്ള അംഗീകാരമായ  രാജീവ് ഗാന്ധി മെറിട്ടോറിയസ്
അവാർഡ്  പുതുച്ചേരി മുഖ്യമന്ത്രി  എൻ രംഗസ്വാമിയിൽ നിന്നും ഏറ്റുവാങ്ങി
പന്തക്കൽ ഔട്ട് പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുജിത്ത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുതുച്ചേരി വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ്  എഎസ്ഐ സുജിത്ത് പുരസ്കാരം ഏറ്റുവാങ്ങിയത്.
പോലീസ് സേനയിൽ ആത്മാർത്ഥതയോടെയും അച്ചടക്കത്തോടെയും ദീർഘകാലമായി സേവനം അനുഷ്ഠിച്ചുവരുന്ന സുജിത്ത്, മാഹി റീജണിൽ നിന്ന് ഈ വർഷം രാജീവ് ഗാന്ധി അവാർഡിന് അർഹനായ ഏക ഉദ്യോഗസ്ഥനാണ്.


Post a Comment

Previous Post Next Post