o ശ്രീകൃഷ്ണജയന്തി :ബാലഗോകുലം പതാക ദിനമാചരിച്ചു
Latest News


 

ശ്രീകൃഷ്ണജയന്തി :ബാലഗോകുലം പതാക ദിനമാചരിച്ചു

ശ്രീകൃഷ്ണജയന്തി :ബാലഗോകുലം പതാക ദിനമാചരിച്ചു



മാഹി:  "മായവിട്ടുണരൂ മാനവനായിവളരൂ " എന്ന സന്ദേശമുയർത്തി സപ്തമ്പർ 4 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിൻ്റെ ഭാഗമായി  ഞയറാഴ്ച മാഹി മേഖലയിലെ 60 കേന്ദ്രങ്ങിൽ പാതാക ദിനമാചരിച്ചു.

ഗോപൂജ നടത്തി

ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  ഞായറാഴ്ച രാവിലെ ഗോക്കളെ പൂജിച്ചു. ക്ഷേത്രം മേൽശാന്തി അജിത് നമ്പൂതിരി പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിജയൻ പൂവ്വച്ചേരി,ജിറോഷ്, ജനനി പ്രകാശൻ, ജിജേഷ് വള്ളിൽ നേതൃത്വംനൽകി.


ഇരട്ട പിലാക്കൂലിൽ കോത്താൾ മനോജിൻ്റെ ഫാമിൽ വെച്ച് നടന്ന ഗോപൂജാ ചടങ്ങുകൾക്ക് ദിനേശൻ കവിയൂർ നേതൃത്വം നൽകി. അഡ്വ ബി ഗോകുലൻ, രാജൻ മാസ്റ്റർ, പ്രഭാകരൻ, ഷിനോജ് രാമചന്ദ്രൻ , തുടങ്ങിയവർ നേതൃത്വം നൽകി.


സപ്തമ്പർ 4 ന് വൈകുന്നേരം 4 മണിക് പരിമഠത്തിനിന്ന് ആരംഭിക്കുന്ന ശോഭായാത്ര മാഹി പാലം മാഹി മെയിൻ റോഡ് വഴി പാറക്കൽ അമ്പല പറമ്പ് മൈതാനിയിൽ സമാപിക്കും

Post a Comment

Previous Post Next Post