*ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.*
ന്യൂമാഹി : കൊമ്മോത്ത് ബസാറിലെ എൻ.കെ പ്രേമൻ നഗറിൽ നടന്ന ഓണാഘോഷ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി. അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ആരതി രാമചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ.സി. രേഷ്‌മ, ഡയറക്ട്ടമാരായ അനീഷ് ബാബു വി കെ , പ്രമോദൻ എം പി, നജ്മ റസാക്ക്, സിക്രട്ടറി എസ് ശ്രീഷാദ്, കോർഡിനേറ്റർ പ്രീയേഷ് ടി.പി എന്നവർ സംസാരിച്ചു. പിന്നീട് വിവിധ കലാപരിപാടികളും ഫൺ ഗെയിമുകളും അരങ്ങേറി. ജിൻസി അരേരത്ത്, യു.കെ ശ്രീജിത്ത്, അനിൽ കെ.ടി.കെ, ശ്രീപ്രിയ സുദേഷ് , രമ്യ ചന്ദ്രൻ , രമ്യ കെ. എം , അശ്വതി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി..

Post a Comment