ഓട്ടോറിക്ഷ ഫെയർ ചാർജ് വർധിപ്പിക്കണം : ബി എം എസ്
തലശ്ശേരി : അടിക്കടി ഉണ്ടാവുന്ന ഇന്ധന വിലവർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് ഓട്ടോറിക്ഷ മസ്‌ദൂർ സംഘം ( ബി എം എസ്) കണ്ണൂർ ജില്ല പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു
2022 മെയ് മാസത്തിൽ നിലവിൽ വന്ന ചാർജിനാണ് ഇന്ന് കേരളത്തിൽ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നത്. ആയതിനാൽ കാലോചിതമായ ചാർജ് വർദ്ധനവ് ഉടനെ നടപ്പിലാക്കണമെന്ന് ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.കേരള സർക്കാർ അടിച്ചേൽപ്പിച്ച ഇന്ധന സെസ്സ് ഉൾപ്പെടെ നൽകുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി ദായകരെന്നും എന്നാൽ സർക്കാരിൻ്റെ അവഗണന ഏറ്റവും അധികം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട തൊഴിൽ വിഭാഗമായി അവർ മാറ്റപ്പെടുകായാണെന്നും പ്രവർത്തക സമിതി _അരോപിച്ചു.
കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡിനെതിരെ ആഗസ്റ്റ് 17 ന് രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു
തലശ്ശേരി ബി എം എസ് ഓഫീസിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ല സിക്രട്ടറി രാജേഷ് വള്ളങ്ങാട് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു.
ബി എം എസ് ജില്ല ട്രഷറർ സുരേഷ് ബാബു, ജില്ല ഭാരവാഹികളായ ബിജു കീച്ചേരി,ഷൈജുവാടിക്കൽ, സി.കെ. ശശിധരൻ, ചന്ദ്രൻ ഇരിട്ടി തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment