നിര്യാതനായി
പെരിങ്ങാടി: സ്വർണ്ണഗിരി പെരിങ്ങാടി മർഹൂം അഴീക്കൽ പറമ്പത്ത് അബൂബക്കറിന്റെയും തച്ചറപറമ്പത്ത് റുഖിയയുടെയും മകൻ തച്ചറ പറമ്പത്ത് അബ്ദുൽ റഊഫ് (അബ്ദുൽ റഊഫ് മാസ്റ്റർ/ഹാജി - സിദ്ധാപുരം) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഏറെ വർഷങ്ങളായി കർണാടകയിലെ സിദ്ധാപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം, അവിടുത്തെ സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സിദ്ധാപുരം മഹല്ല് ജമാഅത്ത് പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ പ്രമുഖ ഔദ്യോഗിക സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മൃതദേഹം ആദ്യം കാഞ്ഞിരോടുള്ള അദ്ദേഹത്തിന്റെ വസതിയിലും തുടർന്ന് സിദ്ധാപുരത്തേക്കും കൊണ്ടുപോകും. തുടർന്ന് സിദ്ധാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുന്നതാണ്.

Post a Comment