o മാഹിയിൽ ദേശീയപാതക്കിരുപുറവും ബഫർസോണായി പ്രഖ്യാപിച്ചു
Latest News


 

മാഹിയിൽ ദേശീയപാതക്കിരുപുറവും ബഫർസോണായി പ്രഖ്യാപിച്ചു


മാഹിയിൽ ദേശീയപാതക്കിരുപുറവും ബഫർസോണായി പ്രഖ്യാപിച്ചു



മാഹി: സുപ്രീം കോടതി യുടെ ഇടക്കാലവിധിയെത്തുടർന്ന് ദേശീയ പാതയുടെ നടുവിൽ നിന്നും 75 മീറ്ററിൽ വ്യാപാരസ്ഥാപനങ്ങളും, 45 മീറ്ററിൽ വീടുകളും നിർമ്മിക്കാനാവില്ല. നിലവിലുള്ള സ്ഥാപനങ്ങൾക്കും, വീടുകൾക്കും ഇത് ബാധകമല്ലെങ്കിലും പുനർ നിർമ്മാണമോ, വികസനപരമായ അറ്റകുറ്റപ്പണികളോ അനുവദിക്കില്ല.മാഹിയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഹൈവേക്ക് വേണ്ടി ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് നാലര പതിറ്റാണ്ടു കാലമാണ് ഈ പ്രദേശത്തുകാർ സ്ഥലത്ത് ഒന്നും ചെയ്യാനാവാതെ ദുരിതമനുഭവിച്ചത്. ദേശീയ പാത വന്ന് തൊട്ടുപിറകെയാണ് വീണ്ടും അതേ പ്രദേശത്തുകാർ തന്നെ വീണ്ടും പ്രതിസന്ധിയിലാവുന്നത്. സർവിസ് റോഡിന് ചേർന്നുള്ള സ്ഥലങ്ങൾ ക്രയവിക്രയം ചെയ്യാനാവില്ല. നിലവിലുള്ളതിന് പുറമെ പുതിയ 28 പെട്രോൾ പമ്പുകളും, നക്ഷത്ര ഹോട്ടലുകളും, മദ്യശാലകളും അനുമതി കാത്ത് കിടക്കുന്നുണ്ട്. ഇവയ്ക്കായി പലരും കോടികൾ ചിലവഴിച്ച് സ്ഥലങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്. രാജസ്ഥാനിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ 36 പേർ ദാരുണമായി മരണപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി സൊമോട്ടോ ആയി കേസ്സെടുക്കുകയും അമിക്കസ് ക്യൂറിയുടേയും, സോളിസിറ്റർ ജനറലിൻ്റേയും റിപ്പോർട്ടനുസരിച്ച് ഇക്കഴിഞ്ഞ എപ്രിൽ19നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇലക്ൻ കാലമായതിനാൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാരായാതെ ചീഫ് സെക്രട്ടരി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും, ടൗൺ പ്ലാനർക്കും, മെമ്പർ സെക്രട്ടരി മാർക്കും നിർദ്ദേശം നൽകുകയുമായിരുന്നു.


ഏതാനും വർഷം മുമ്പും ദേശീയ പാതക്ക് ഇരു വശത്തുമുള്ള മദ്യഷാപ്പുകൾ ഒന്നടങ്കം അടച്ചുപൂട്ടേണ്ടി വന്നിരുന്നു. സുപ്രീം കോടതിയുടെ തന്നെ മറ്റൊരു രിധിയിലൂടെയാണ് 6 മാസത്തിന് ശേഷം പൂർവ്വസ്ഥിതി കൈവരിക്കാനായത്.

Post a Comment

Previous Post Next Post