o മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം ഇന്ന് മുതൽ*
Latest News


 

മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം ഇന്ന് മുതൽ*

 *മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം ഇന്ന് മുതൽ*



മയ്യഴി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയിലെ റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ റേഷൻ അരി വിതരണം ഇന്ന് (ഓഗസ്റ്റ് 19) ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കും. ഡിസംബർ 2025, ജനുവരി 2026 മാസങ്ങളിലേക്ക് അനുവദിച്ച അരിയാണ് വിതരണം ചെയ്യുന്നത്.


ചുവപ്പ് കാർഡിന് ഓരോ മാസവും 20 കിലോ വീതം, മഞ്ഞ കാർഡിന് 10 കിലോ വീതം അരി ലഭിക്കും. അതായത് രണ്ട് മാസത്തേക്ക് ചുവപ്പ് കാർഡിന് ആകെ 40 കിലോയും മഞ്ഞ കാർഡിന് 20 കിലോയും അരി ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.


ഓഗസ്റ്റ് 19 മുതൽ 31 വരെയാണ് വിതരണം. ഓഗസ്റ്റ് 25, 26, 30 തീയതികളിലെ അവധി ദിവസങ്ങളിൽ വിതരണം ഉണ്ടായിരിക്കില്ല. മറ്റ് ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയുമാണ് വിതരണം.


ആധാറുമായി ബന്ധിപ്പിച്ച പുതുച്ചേരി സർക്കാർ EPOS (Electronic Point of Sale) സംവിധാനം വഴിയാണ് അരി വിതരണം ചെയ്യുക. റേഷൻ കാർഡ് ഉടമകൾ അതത് റേഷൻ കടകളിൽ എത്തി അരി കൈപ്പറ്റണം.


പുതിയ റേഷൻ കട നമ്പർ 1, 2, 6, 7 എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 7306899601 എന്ന നമ്പറിലും 3, 4, 5, 8 എന്നീ കടകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9496602025 എന്ന നമ്പറിലും ബന്ധപ്പെടാം.




Post a Comment

Previous Post Next Post