കൃഷിയിടത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് കുടുംബ കൂട്ടായ്മ
പന്തക്കൽ: കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ മരച്ചീനി തോട്ടത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.കൂട്ടായ്മയുടെ സഹകരണത്തോടെ പി.കെ.സഹജൻ കൃഷി ചെയ്ത മരച്ചീനി തോട്ടത്തിലാണ് ആഘോഷം നടന്നത്. കൂട്ടായ്മയുടെ രക്ഷാധികാരി എൻ.ഉണ്ണി പതാക ഉയർത്തി.തുടർന്ന് മരച്ചീനി കൃഷി വിളവെടുപ്പ് നടത്തി.കൂട്ടായ്മയിലെ അംഗങ്ങൾക്ക് കപ്പ പുഴുക്ക് നൽകി.
പി.കെ. സുജൻ, എൻ.സിഗേഷ്, കെ.ബാബു, പ്രദീഷ്, രാജലക്ഷ്മി, സുഷമ എന്നിവർ നേതൃത്വം നൽകി.

Post a Comment