*തലശ്ശേരി എം.ബി.എ വിദ്യാർത്ഥികളും ബഡ്സ് സ്കൂൾ കുട്ടികളും ഒന്നിച്ചു*; സ്നേഹത്തണലിൽ 'പൊന്നോണം' ആഘോഷിച്ചു
തലശ്ശേരി, ഓഗസ്റ്റ് 19: കോളേജ് ഓഫ് എൻജിനീയറിംഗ് തലശ്ശേരിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സയൻസിന്റെ 'PRISM' മാനേജ്മെന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എരഞ്ഞോളി ബഡ്സ് സ്കൂളിൽ വെച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓണത്തിന്റെ സ്നേഹവും സന്തോഷവും കുട്ടികളുമായി പങ്കുവെക്കുന്നതിനായാണ് ഈ പ്രത്യേക പരിപാടി ഒരുക്കിയത്.
കോളേജ് ഓഫ് എൻജിനീയറിംഗ് തലശ്ശേരിയിലെ 2025–27 ബാച്ച് MBA വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡോ. വിനോദ് പൊറ്റക്കുളത്ത്, പി, എം.ബി.എ വിഭാഗം അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പൂർണ്ണമായി പങ്കുചേർന്നു. ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി വിവിധ ഓണക്കളികളും സാംസ്കാരിക പരിപാടികളും സ്നേഹസദ്യയും ഒരുക്കിയിരുന്നു.
കുട്ടികളോടൊപ്പം സമയം ചെലവഴിച്ചും ആഘോഷങ്ങളിൽ പങ്കാളികളായും വിദ്യാർത്ഥികളും അധ്യാപകരും ഓണത്തിന്റെ യഥാർത്ഥ സന്ദേശമായ സ്നേഹവും സഹാനുഭൂതിയും പകർന്നുനൽകി. പങ്കെടുത്ത എല്ലാവർക്കും വേറിട്ടതും മറക്കാനാവാത്തതുമായ ഒരു അനുഭവമായി മാറുകയായിരുന്നു ഈ 'ഒന്നിച്ചോണം, പൊന്നോണം' ഓണാഘോഷം.

Post a Comment