*റോഡിലെ കാഴ്ച്ച മറച്ച് പരസ്യ ബോർഡ്* : *അപകടസാധ്യതയെന്ന് ഡ്രൈവർമാർ*
മാഹി : മാഹി പള്ളിക്ക് സമീപം റെയിൽവേ സ്‌റ്റേഷൻ റോഡ് ആരംഭിക്കുന്നിടത്താണ് മെയിൻ റോഡിലെ കാഴ്ച്ച മറച്ചു കൊണ്ട് പരസ്യ ബോർഡ് സ്ഥാപിച്ചത്
ബോർഡ് സ്ഥാപിച്ചത് കാരണം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും മെയിൻ റോഡിലേക്ക് കടന്നു പോവുന്ന വാഹനം മെയിൻ റോഡിലേക്ക് ഒരല്പം കയറ്റി വെച്ചാൽ മാത്രമേ വലത് ഭാഗത്തെ വാഹനങ്ങളെ കാണുവാൻ സാധിക്കൂ
ഇത് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഡ്രൈവർമാർ പറഞ്ഞു
കാൽനടയാത്രക്കാർക്കും ബോർഡ് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്
ഫുട്പാത്ത് ഭാഗികമായി തടസ്സപ്പെടുത്തിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്
അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് അവിടെ നിന്നും ബോർഡ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment