o അരി വിതരണം: എം എൽ എയുടെ നിരന്തര ഇടപെടൽ ഫലം കണ്ടു — തീരുമാനമായി
Latest News


 

അരി വിതരണം: എം എൽ എയുടെ നിരന്തര ഇടപെടൽ ഫലം കണ്ടു — തീരുമാനമായി

 അരി വിതരണം: എം എൽ എയുടെ നിരന്തര ഇടപെടൽ ഫലം കണ്ടു — തീരുമാനമായി!



മാഹി:മയ്യഴിയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു.

സിവിൽ സപ്ലൈസ് അധികൃതരുമായി എം എൽ എ അഡ്വ. ടി അശോക് കുമാർ  നടത്തിയ നിരന്തര ഇടപെടലിനെ തുടർന്ന് ഡിസംബർ–ജനുവരി മാസങ്ങളിലെ അരി ഓണത്തിന് മുൻപായും, മെയ് മാസം വരെയുള്ള കുടിശ്ശിക അരി ഓണത്തിന് ശേഷം എത്രയും വേഗത്തിലും വിതരണം ചെയ്യാൻ തത്വത്തിൽ തീരുമാനമായി.


മെയ് മാസം വരെയുള്ള കുടിശ്ശിക അരിയുടെ പണം DBT ആയി നൽകണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മയ്യഴിയിലെ ജനങ്ങൾക്ക് അരി തന്നെ ലഭ്യമാക്കണമെന്ന നിലപാടിൽ  എം എൽ എ ഉറച്ചു നിന്നു 

അതോടൊപ്പം, ഡിസംബർ–ജനുവരി മാസങ്ങളിലെ 20 കിലോ അരിയോടൊപ്പം പലവ്യഞ്ജനങ്ങൾ കൂടി ഉൾപ്പെടുത്തി ഓണക്കിറ്റായി വിതരണം ചെയ്യണമെന്ന നിർദ്ദേശവും എം എൽ എ  സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.


ഈ നിർദ്ദേശം സിവിൽ സപ്ലൈസ് അധികൃതർ സജീവമായി പരിഗണിച്ചുവരികയാണ്.






Post a Comment

Previous Post Next Post