ചതയദിനാഘോഷം
ന്യൂമാഹി: അഴീക്കൽ ശ്രീനാരായണമഠത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പ്രസിഡൻ്റ് കെ.സി.സുനിൽ പതാക ഉയർത്തി. ദീപാലങ്കാരം, ഗുരുപൂജ, സമൂഹപ്രാർഥന, സമൂഹസദ്യ, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. ഗുരുദേവൻ്റെ ചായാ ചിത്രവും വഹിച്ചുള്ള നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്രയുമുണ്ടായി. പി.പി.കലേഷ്, ഇ. പ്രകാശൻ, ശശിധരൻ, അനീഷ് കൊളവട്ടത്ത്, കെ.സി. സുനിത, കെ.കെ.ഷംജിത്ത്, ശിവരാജ് കരിമ്പിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment